മുബൈ: ലൈംഗിക പീഡന കേസില്‍ മുബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. പോലീസ് അറസ്റ്റ് നടപടികളിലേക്ക് നീങ്ങുന്ന സാഹചര്യത്തിലാണ് ബിനോയ് മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. മുബൈ ദിന്‍ഡോഷി സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ നല്‍കിയത്. മൂന്ന് മണിയോടെ കോടതി ഹര്‍ജി പരിഗണിക്കും.
375ാം വകുപ്പ് അടക്കമുള്ളവ ചുമത്തിയിട്ടുള്ളതിനാല്‍ ജാമ്യം ലഭിക്കാനുള്ള സാധ്യത കുറവാണെന്ന് നിയമ വിദഗ്ധര്‍ പറയുന്നുണ്ട്. ബിനോയിയും യുവതിയും മുബൈയില്‍ താമസിച്ചതിനുള്ള തെളിവ് പോലീസിനു നേരത്തെ തന്നെ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേരളത്തിലെത്തി ബിനോയിക്കായി അന്വേഷണം നടത്തിയത്.
എന്നാല്‍ ബിനോയ് ഒളിവിലാണ്. അഭിഭാഷകന്‍ മുഖേനയാണ് ബിനോയ് ജാമ്യാപേക്ഷ നല്‍കിയത്. ജാമ്യാപേക്ഷ തള്ളുകയാണെങ്കില്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കാം.
ഈ മാസം 13-നാണ് യുവതിയുടെ പരാതിയില്‍ പോലീസ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ബലാത്സംഗം, വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.
താന്‍ ദുബായില്‍ ഡാന്‍സ് ബാറില്‍ ജോലി ചെയ്തിരുന്നപ്പോഴാണ് ബിനോയിയുമായി പരിചയത്തിലായതെന്നു യുവതി പരാതിയില്‍ പറയുന്നു. വിവാഹവാഗ്ദാനം നല്‍കി 2009 മുതല്‍ 2018 വരെ പീഡിപ്പിച്ചു. ഹിന്ദു ആചാരപ്രകാരം വിവാഹം ചെയ്ത തങ്ങള്‍ 2009 ഒക്ടോബര്‍ 18 മുതലാണ് ഒരുമിച്ചുതാമസം തുടങ്ങിയത്. അന്ന്, അവിവാഹിതനാണെന്നാണ് ബിനോയ് തന്നെ ബോധ്യപ്പെടുത്തിയതെന്നും പരാതിയില്‍ പറയുന്നു.
2010 ജൂലായ് 22-നാണ് കുട്ടി ജനിക്കുന്നത്. പിന്നീടാണു ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നത്. അക്കാര്യം ചോദിച്ചതോടെ അയാള്‍ താനുമായുള്ള ബന്ധം അവസാനിപ്പിച്ചു. തനിക്കു ബാങ്കുവഴി മാസംതോറും ജീവിതച്ചെലവിനു തരാറുള്ള പണം നല്‍കാതായി. ഭീഷണിപ്പെടുത്താനും തുടങ്ങി -പരാതിയില്‍ ആരോപിക്കുന്നു.