തിരുവനന്തപുരം : പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന 18 എം.ആർ.എസ്സുകളുടെ ഹോസ്റ്റലുകളിൽ ബയോഹസാഡ് സ്പിൽ കിറ്റ് സ്ഥാപിക്കുന്നതിന് ഈ മേഖലയിൽ ആറ് വർഷത്തെ പ്രവൃത്തിപരിചയമുളള സർക്കാർ അക്രഡറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.
പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് ഏഴ് വൈകിട്ട് നാലുവരെയാണ്. പ്രീബിഡ് മീറ്റിംഗ് 26ന് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 0471-2304594