യുദ്ധമുന്നണിയില്‍ സത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കും : ബിബിന്‍ റാവത്ത്

208

ന്യൂഡല്‍ഹി: സത്രീകളെ യുദ്ധമുന്നണിയിത്തിക്കാന്‍ ഇന്ത്യന്‍ സൈന്യം ഒരുങ്ങുന്നു. സ്ത്രീകളെ യുദ്ധമുന്നണിയില്‍ നിര്‍ത്തുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്തി വരികയാണെന്ന് കരസേനമേധാവി ബിബിന്‍ റാവത്ത് പറഞ്ഞു. സൈനിക പോലീസില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുമെന്നും ആര്‍മി ചീഫ് പറഞ്ഞു. സ്ത്രീകള്‍ ജവാന്മാരായി എത്തുന്നത് കാത്തിരിക്കുകയാണ് ഞാന്‍. അതിനുള്ള നടപടികള്‍ അടുത്തുതന്നെ ഉണ്ടാകും. ആദ്യം വനിതാ സൈനിക പോലീസ് തുടങ്ങും. പിന്നീട് സൈന്യത്തിലെ പുരുഷ മേധാവിത്വമുള്ള സ്ഥാനങ്ങളിലെല്ലാം സ്ത്രീകളെയും നിയമിക്കും’ – ബിപിന്‍ റാവത്ത് വ്യക്തമാക്കി.ജര്‍മനി, ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ബ്രിട്ടന്‍, ഡെന്‍മാര്‍ക്ക്, ഫിന്‍ലന്‍ഡ്, ഫ്രാന്‍സ്, നോര്‍വെ, സ്വീഡന്‍, ഈസ്രായേല്‍ എന്നീ രാജ്യങ്ങളില്‍ മാത്രമെ നിലവില്‍ സ്ത്രീകള്‍ സൈന്യത്തിന് മുന്‍ നിരയിലെത്തുന്നതിന് അനുവാദമുള്ളൂ. നിലവില്‍ മെഡിക്കല്‍, ലീഗല്‍, വിദ്യാഭ്യാസം, സിഗ്‌നല്‍സ്, എഞ്ചിനീയറിങ് തുടങ്ങിയ തിരഞ്ഞെടുത്ത മേഖലകളില്‍ സൈന്യത്തിന് ഭാഗമാകന്‍ സ്ത്രീകള്‍ക്ക് അനുവാദമുണ്ട്. എന്നാല്‍ തന്ത്രപ്രധാനമായ മേഖലകളിലും സൈനിക വിന്ന്യാസങ്ങളിലും എത്തിപ്പെടുന്നതിന് സ്ത്രീകള്‍ക്ക് പരിമിധികളുണ്ടായിരുന്നു.

NO COMMENTS