വിവാദ പരാമര്‍ശങ്ങള്‍ക്ക് ; ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി വിളിപ്പിച്ചു

275

ന്യൂഡല്‍ഹി: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. തുടര്‍ച്ചയായ അസംബന്ധ പ്രസ്താവനകളിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അത് പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ബിപ്ലബിനെ മോദി വിളിപ്പിച്ചിരിക്കുന്നത്.

മഹാഭാരത കാലഘട്ടത്തിലും ഇന്റര്‍നെറ്റ് സംവിധാനം നിലനിന്നിരുന്നു എന്ന് പറഞ്ഞുകൊണ്ടായികുന്നു ബിപ്ലബ് വിവാദപ്രസ്താവനകള്‍ക്ക് തുടക്കമിട്ടത്. പിന്നീട്. മുന്‍ലോക സുന്ദരി ഡയാന ഹെയ്ഡനെ അധിക്ഷേപിച്ചും അദ്ദേഹം രംഗത്തെത്തി. ഡയാനയ്ക്ക് ഇന്ത്യന്‍ സൗന്ദര്യം ഇല്ലെന്നായിരുന്നു കണ്ടെത്തല്‍. ഇതിനെതിരെ വിമര്‍ശനം ഉയര്‍ന്നതോടെ മാപ്പ് പറഞ്ഞ് തടിയൂരി. പിന്നീട് സിവില്‍ എഞ്ചിനീയര്‍മാരാണ് സിവില്‍ സര്‍വീസ് പാസാകേണ്ടതെന്നായിരുന്നു പ്രസ്തവന. ഏറ്റവും ഒടുവില്‍ യുവാക്കള്‍ സര്‍ക്കാര്‍ ജോലി നോക്കി ഇരിക്കരുതെന്നും പശുവളര്‍ത്തലോ മുറുക്കാന്‍ കടയോ തുടങ്ങണമെന്നും അദ്ദേഹം ഉപദേശിച്ചു. മെയ് രണ്ടിന് ഡല്‍ഹിയിലെത്തി പ്രധാനമന്ത്രിയെയും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായെയും കാണാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

NO COMMENTS