ന്യൂഡല്‍ഹി: തന്‍റെ സര്‍ക്കാരിന്റെ ഭരണകാര്യങ്ങളില്‍ ഇടപെടുകയോ വിമര്‍ശിക്കുകയോ ചെയ്യുന്നവരുടെ നഖം വെട്ടി മാറ്റുമെന്ന്‍ ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് കുമാര്‍ ദേവ്. ത്രിപുര സര്‍ക്കാരിനെ പാവയ്‌ക്കയുമായി ഉപമിച്ചാണ് ബിപ്ലബ് ദേബ് പുതിയ പ്രസ്താവന നടത്തിയത്. ‘രാവിലെ എട്ട് മണിക്കാണ് പാവയ്‌ക്ക ചന്തയില്‍ എത്തുന്നത്. ഇതിനിടയില്‍ ആളുകളുടെ നഖത്തിന്റെ പോറലേറ്റ് മണിക്കൂറുകള്‍ക്കുള്ളില്‍ പാവയ്‌ക്ക വാടിപ്പോകും. ഈ അവസ്ഥ തന്റെ സര്‍ക്കാരിന് ഉണ്ടാകാന്‍ അനുവദിക്കില്ലെന്ന് ബിപ്ലബ് ദേബ് പറഞ്ഞു. സര്‍ക്കാരിനെ വിമര്‍ശിച്ചും പരിഹസിച്ചും ക്ഷതമേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന എല്ലാ ശക്തികളുടെ നഖങ്ങള്‍ വെട്ടിമാറ്റാന്‍ തനിക്ക് ഒരു മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.