ത്രിപുരയില്‍ ദേശീയ പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്ന് ബിപ്ലവ് ദേവ്

193

അഗര്‍ത്തല : അസമിലേതു പോലെ ത്രിപുരയില്‍ ദേശീയ പൗരത്വ പട്ടികയുടെ ആവശ്യമില്ലെന്ന് മുഖ്യമന്ത്രി ബിപ്ലവ് ദേവ്. അസം പൗരത്വ പട്ടികയെ കുറിച്ച്‌ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ബിപ്ലവ് ദേവ്. അസം മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിന് വിഷയം വേണ്ട രീതിയില്‍ കൈകാര്യം ചെയ്യാനാവും. അസമിനെ സംബന്ധിച്ച്‌ ഇത് വലിയ കാര്യമല്ല. എന്നാല്‍ ചിലര്‍ സാഹചര്യം മുതലെടുത്ത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തുകയാണെന്നും ബിപ്ലവ് ദേവ് പറഞ്ഞു.
ത്രിപുരയില്‍ എല്ലാകാര്യങ്ങളും ക്രമത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS