സര്‍ജിക്കല്‍ സ്ട്രൈക്ക്: കെജ്രിവാളിനേയും കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ച്‌ ബി.ജെ.പി

270

ന്യുഡല്‍ഹി: പാക് അധിനിവേശ കശ്മീരില്‍ കടന്ന് സൈന്യം നടത്തിയ ‘സര്‍ജിക്കല്‍ സ്ട്രൈക്കി’ന്‍റെ ചിത്രങ്ങള്‍ ആവശ്യപ്പെട്ട ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും കോണ്‍ഗ്രസ് നേതാക്കളെയും വിമര്‍ശിച്ച്‌ ബി.ജെ.പി. കെജ്രിവാളിന്‍റെ പ്രസ്താവന പാകിസ്താനി മാധ്യമങ്ങളില്‍ ഇന്ന് പ്രധാനവാര്‍ത്തയാണെന്ന് നിങ്ങള്‍ അറിയണം. രാഷ്ട്രീയം മാറ്റിനിര്‍ത്തി ചിന്തിക്കണം. നമ്മുടെ സൈനികരുടെ മനോവീര്യം തകര്‍ക്കുന്ന വിധത്തില്‍ എന്തെങ്കിലും പറയുകയോ ചെയ്യുകയോ അരുതെന്നും കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.പാക് ഭീകര ക്യാംപുകള്‍ ആക്രമിച്ചതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ അഭിനന്ദിച്ച കെജ്രിവാള്‍ സര്‍ജിക്കല്‍ സ്ട്രൈക്കിനെതിരെ പാകിസ്താന്‍ നടത്തുന്ന തെറ്റായ പ്രചാരണം അവസാനിപ്പിക്കാന്‍ ആക്രമണത്തിന്‍റെ വീഡിയോ ദൃശ്യം പുറത്തുവിടണമെന്നും ആവശ്യപ്പെട്ടിരുന്നു.

NO COMMENTS

LEAVE A REPLY