സഹകരണ പ്രശ്നത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ കാണും

155

സഹകരണ പ്രശ്നത്തില്‍ സംസ്ഥാനത്ത് നിന്നുള്ള ബി.ജെ.പി നേതാക്കള്‍ ഇന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‍ലിയെ കാണും. കുമ്മനം രാജശേഖരന്‍, വി മരുളീധരന്‍, പി.കെ കൃഷ്ണദാസ് എന്നിവരുടെ നേതൃത്തിലാകും കൂടിക്കാഴ്ച. സഹകരണ ബാങ്കുകളിലെ പാവപ്പെട്ടവരുടെ നിക്ഷേപങ്ങള്‍ക്ക് സംരക്ഷണം വേണമെന്ന് നേതാക്കള്‍ ധനമന്ത്രിയോട് ആവശ്യപ്പെടും. സഹകരണ മേഖലയെ റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിലാക്കണമെന്നും ആവശ്യപ്പെടും. നാളെ കേരളത്തില്‍ നിന്നുള്ള സര്‍വകക്ഷി സംഘം പ്രധാനമന്ത്രിയേയും ധനമന്ത്രിയേയും കാണുന്നുണ്ട്. ഇതില്‍ നിന്ന് ബി.ജെ.പി വിട്ടു നില്‍ക്കുകയാണ്.

NO COMMENTS

LEAVE A REPLY