ലക്‌നൗ: ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയ പ്രധാന നേതാക്കളടക്കം 87 ബിജെപി പ്രവര്‍ത്തകരെ പുറത്താക്കി. ആറു വര്‍ഷത്തേക്കാണ് ഇവരെ പുറത്താക്കിയത്. അച്ചടക്ക സമിതി നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി. നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി നേതാക്കള്‍ക്കെതിരെ മത്സരിച്ചു എന്നും പ്രതിപക്ഷത്തെ പിന്തുണച്ചു എന്നും കാരണം കാണിച്ചാണ് നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തകരെയും പുറത്താക്കിയത്. കപില്‍ദേവ് കോറി, വികെ സൈനി, ഇന്ദര്‍ദേവ് സിംഗ്, ശാന്തി സ്വരൂപ് ശര്‍മ, ചന്ദ്ര ശേഖര്‍ റാവത്, ആശിഷ് വസിഷ്ഠ, പ്രതിഭ സിംഗ്, മഹേഷ് നാരായണ്‍ തിവാരി, നിര്‍മല്‍ ശ്രീവാസ്തവ, വൈഭവ് പാണ്ഡേ, വിദ്യാഭൂഷണ്‍ ദ്വിവേദി എന്നിവരാണ് പുറത്താക്കപ്പെട്ട ചില പ്രധാന നേതാക്കള്‍. ബിജെപി സംസ്ഥാന പ്രസിഡന്റ് കേശവ് പ്രസാദ് മൗര്യയാണ് കര്‍ശന നടപടി നിര്‍ദേശിച്ചത്.