വടകര: വടകര ആയഞ്ചേരിയിൽ ബിജെപി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ബിജെപി ഉത്തരമേഖലാ വൈസ് പ്രസിഡന്റ് മണലേരി രാംദാസിന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ബോംബാക്രമണത്തിൽ വീടിന്റെ വാതിൽ തകർന്നു.സംഭവം നടക്കുമ്പോൾ എല്ലാവരും വീട്ടിൽ ഉണ്ടായിരുന്നതായും തലനാരിഴയ്ക്കാണ് രാംദാസും കുടുംബവും രക്ഷപ്പെട്ടതെന്ന് വീട്ടുകാർ പറയുന്നു.ഇന്നലെ രാത്രി 11.50 നായിരുന്നു സംഭവം.