മലപ്പുറത്തും കോഴ ; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി വാങ്ങിയത് പത്ത് ലക്ഷം

253

മലപ്പുറം: മെഡിക്കല്‍ കോഴ ആരോപണത്തില്‍പെട്ട് ബിജെപി നേതൃത്വത്തെ കൂടുതല്‍ പ്രതിസന്ധിയിലാക്കി പുതിയ ആരോപണം. ബിജെപി മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. രശ്മില്‍ നാഥ് കോഴ വാങ്ങിയെന്നാണ് പരാതി.
ബേങ്ക് പരീക്ഷാ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്താമെന്ന് വാഗ്ദാനം ചെയ്ത് മഞ്ചേരി സ്വദേശിയായ ഔസേപ്പില്‍ നിന്ന് പത്ത് ലക്ഷം രൂപ വാങ്ങിയെന്നാണ് പരാതി. ഔസേപ്പിന്റെ മകന് ജോലി വേഗത്തില്‍ തരപ്പെടുത്തി നല്‍കാമെന്നു പറഞ്ഞായിരുന്നു കോഴ. പരാതിയുടെ അടിസ്ഥാനത്തില്‍ മഞ്ചേരി സിഐ രശ്മില്‍ നാഥിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. പരാതി അന്വേഷിക്കാന്‍ ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റി അന്വേഷണ കമീഷനെ നിയോഗിച്ചു. പണം തിരിച്ചുനല്‍കി ഒരുക്കി തീര്‍ക്കാനായിരുന്നു ശ്രമം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ താനൂരിലെ ബിജെപി സ്ഥാനാര്‍ഥിയായിരുന്നു രശ്മില്‍ നാഥ്.

NO COMMENTS