ത്രിപുരയില്‍ ആറ് തൃണമൂല്‍ എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു

193

അഗര്‍തല: ത്രിപുര നിയമസഭയിലും ബി.ജെ.പി അക്കൌണ്ട് തുറക്കുന്നു. തൃണമൂല്‍ കോണ്‍ഗ്രസിന്റെ ആറ് എം.എല്‍.എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. സുദീപ് റോയ് ബര്‍മന്‍, ആശിഷ് സാഹ, ദീബ ചന്ദ്ര ഹ്രാങ്ക്ഹോള്‍, ബിശ്വ ബന്ദു സെന്‍, പ്രന്‍ജിത് സിങ് റോയ്, ദിലീപ് സര്‍ക്കാര്‍ എന്നിവരാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.
തൃണമൂല്‍ അധ്യക്ഷ മമത ബാനര്‍ജിയുടെ നിര്‍ദേശം മറികടന്ന് രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥി രാംനാഥ് കോവിന്ദിന് വോട്ട്ചെയ്തതിന് പിന്നാലെയാണ് ആറ് എം എല്‍ എമാര്‍ പാര്‍ട്ടി മാറിയത്. തൃണമൂല്‍ എം.എല്‍.എമാര്‍ കഴിഞ്ഞ ദിവസം ഡല്‍ഹിയിലെത്തി ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായെ കണ്ടിരുന്നു. പിന്നാലെയാണ് പാര്‍ട്ടിമാറ്റം.60 അംഗ നിയമസഭയില്‍ ഇടതുപാര്‍ട്ടികള്‍ക്ക് 50 ഉം കോണ്‍ഗ്രസിന് 4ഉം എം.എല്‍.എമാരാണുള്ളത്.
നിയമസഭയുടെ ചരിത്രത്തില്‍ ഇതുവരെ ബി.ജെ.പിക്ക് എം.എല്‍.എമാരില്ല. ആറ് എം.എല്‍.എമാര്‍ ബി.ജെ.പി പക്ഷത്ത് എത്തിയതോടെ മുഖ്യപ്രതിപക്ഷമായി ബി.ജെ.പി മാറും. കൂറുമാറിയ എം.എല്‍.എമാര്‍ നേരത്തെ കോണ്‍ഗ്രസ് പാര്‍ട്ടിയിലായിരുന്നു. പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷവുമായി സംഖ്യമുണ്ടാക്കിയതില്‍ പ്രതിഷേധിച്ചാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

NO COMMENTS