ബിജെപി ഓഫിസ് ആക്രമണം; കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ട് തേടി

192

തിരുവനന്തപുരം• ബിജെപി സംസ്ഥാന ഓഫിസിനു നേരെയുണ്ടായ ആക്രമണത്തില്‍ കേന്ദ്രസര്‍ക്കാര്‍ റിപ്പോര്‍ട്ടു തേടി. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യമന്ത്രി പിണറായി വിജയനുമായി ഫോണില്‍ സംസാരിച്ചു. ബിജെപി എംപിമാരുടെ സംഘം കേരളം സന്ദര്‍ശിക്കും.ചൊവ്വാഴ്ച അര്‍ധരാത്രിയാണു ബിജെപി സംസ്ഥാന കമ്മിറ്റി ഓഫിസിനു നേരെ ആക്രമണമുണ്ടായത്. ആറു വര്‍ഷം മുന്‍പു തലസ്ഥാനത്തു കിങ്ഫിഷര്‍ വിമാനത്തില്‍ താല്‍ക്കാലിക ജീവനക്കാരന്‍ കയറ്റിയതുപോലുളള നാടന്‍ ബോംബായിരുന്നു എറിഞ്ഞത്. സിറ്റി പൊലീസിന്റെ പ്രാഥമികാന്വേഷണത്തിലാണ് ഇക്കാര്യം തെളിഞ്ഞത്. സിറ്റി പൊലീസ് കമ്മിഷണര്‍ ജി.സ്പര്‍ജന്‍ കുമാറിന്റെ മേല്‍നോട്ടത്തില്‍ കന്റോണ്‍മെന്റ് എസി കെ.ഇ.ബൈജു സംഭവം അന്വേഷിക്കും.ഇതിനായി ആറു പ്രത്യേക സംഘങ്ങളെയും നിയോഗിച്ചു. ബോംബ് എറിഞ്ഞെന്നു കരുതുന്നയാള്‍ ബൈക്കില്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യം പൊലീസിനു ലഭിച്ചു. രാത്രി 11.40നു ബൈക്കിലെത്തിയ അജ്ഞാതനാണ് തലസ്ഥാന നഗരത്തില്‍ കുന്നുകുഴിയില്‍ സ്ഥിതി ചെയ്യുന്ന ഓഫിസ് വരാന്തയിലേക്കു ബോംബ് വലിച്ചെറിഞ്ഞത്. പത്രക്കടലാസിനകത്തു വെടിമരുന്നും കരിങ്കല്‍ ചീളുകളും നിറച്ചു പുറത്തു ചണം ചുറ്റിയാണ് ഇതു തയാറാക്കിയിരിക്കുന്നത്. ഫൊറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി സാംപിള്‍ ശേഖരിച്ചു.

NO COMMENTS

LEAVE A REPLY