ആലപ്പുഴ: കുട്ടനാട് എം എല്‍ എ യും ഗതാഗത വകുപ്പ് മന്ത്രിയുമായ തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റത്തിനും സ്വത്തു വിവരം മറച്ചു വെച്ചതിനുമെതിരെ ബിജെപി പ്രതിഷേധ മാര്‍ച്ച് നടത്തുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിര്‍മ്മിക്കാന്‍ കായല്‍ കയ്യേറിയെന്ന ആരോപണം കൂടാതെ ലേക് പാലസ് റിസോര്‍ട്ടിലെ സ്വത്തിനെക്കുറിച്ച് സത്യവാങ്ങ്മൂലത്തില്‍ പറഞ്ഞിട്ടില്ല.
എന്നാല്‍ 150 കോടി ലേക് പാലസില്‍ മുടക്കിയെന്ന വിവരം തോമസ് ചാണ്ടി നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. റോഡ് നിര്‍മ്മാണത്തില്‍ നടത്തിയ തിരിമറിയുംമറ്റെല്ലാ അഴിമതിയും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ മാര്‍ച്ച്.തോമസ് ചാണ്ടിയുടെ പേരില്‍ ലേക് പാലസില്‍ 13 കെട്ടിടങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ വസ്തുതയും മന്ത്രി സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയില്ലെന്നാണ് സൂചനകള്‍. നാമ നിര്‍ദേശ പത്രികയില്‍ തോമസ് ചാണ്ടിയുടെ സ്വത്ത് 92 കോടി ആണെന്നാണ് വ്യക്തമാക്കിയിരുന്നത്. ഇതിനെല്ലാം സമഗ്ര അന്വേഷണം നടക്കണമെങ്കില്‍ തോമസ് ചാണ്ടി രാജിവെക്കണമെന്ന് കുമ്മനം പ്രതികരിച്ചു