ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന്

199

ന്യൂഡൽഹി: ബി.ജെ.പി. ദേശീയ നിര്‍വാഹക സമിതി യോഗം ഇന്ന് ഡൽഹിയിൽ ചേരും. സാമ്പത്തിക മാന്ദ്യം, ഗുജറാത്ത്-ഹിമാചല്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകള്‍, അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് എന്നിവ ചര്‍ച്ചാ വിഷയങ്ങളാകും. 13 മുഖ്യമന്ത്രിമാര്‍, 1400 എം.എല്‍.എ.മാര്‍, 337 പാര്‍ലമെന്റംഗങ്ങള്‍, ദേശീയ ഭാരവാഹികള്‍, സംസ്ഥാന അധ്യക്ഷര്‍ തുടങ്ങി 2500 പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ദേശീയ നിര്‍വ്വാഹക സമിതി യോഗത്തിന് ശേഷമുള്ള പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പാക്കേജ് പ്രഖ്യാപിച്ചേക്കും. 40000 കോടി മൂതല്‍ 50000 കോടി രൂപ വരെ ചിലവഴിക്കുന്ന പദ്ധതികളായിരിക്കും പ്രഖ്യാപിക്കുക. ഊര്‍ജ്ജം,ഭവന നിര്‍മ്മാണം,സാമൂഹിക ക്ഷേമം തുടങ്ങിയവയ്ക്ക് പ്രാമുഖ്യം നല്‍കുന്നതായിരിക്കും പാക്കേജ് എന്നാണ് സൂചന.

NO COMMENTS