ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും

203

ഗുജറാത്ത്: ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. ഗുജറാത്ത് തിരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച്‌ യോഗം ചര്‍ച്ച ചെയ്യും. അതേസമയം, ഗുജറാത്ത് തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. ഗുജറാത്തില്‍ അമിത് ഷായുടെ നേതൃത്വത്തില്‍ ചേര്‍ന്ന സംസ്ഥാന നേതൃ യോഗത്തില്‍ തയ്യാറാക്കിയ സ്ഥാനാര്‍ത്ഥി പട്ടികയാണ് അവതരിപ്പിക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന 89 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാവും ആദ്യവട്ടം പുറത്തിറക്കുക. ഡിസംബര്‍ 9-നാണ് ആദ്യ ഘട്ട വോട്ടെടുപ്പ്.

NO COMMENTS