തൃശൂര്‍ : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മക്കള്‍ ബിനീഷ് കോടിയേരിയ്ക്കും ബിനോയ് കോടിയേരിയ്ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ബി ജെ പി യുടെ വാര്‍ത്താ സമ്മേളനം. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനാണ് തൃശൂരില്‍ വാര്‍ത്താസമ്മേളനം വിളിച്ചത്. ബിനീഷിന്റെയും ബിനോയ്യുടെയും പേരില്‍ തിരുവനന്തപുരം ശാസ്തമംഗലത്ത് ആറോളം കമ്ബനികളില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇരുവര്‍ക്കും പങ്കുള്ള 28 സ്വകാര്യ കമ്ബനികള്‍ ഒരു കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 28 കമ്ബനികളില്‍ ആറു കമ്പനികള്‍ കോടിയേരിയുടെ മക്കള്‍ നേരിട്ടാണ് നടത്തുന്നത്. മറ്റുളവയില്‍ ഇവര്‍ക്ക് പങ്കാളിത്തമുണ്ട്.
ഇത്തരത്തില്‍ കമ്ബനികള്‍ രൂപീകരിച്ച് നടത്തുന്നതിനുള്ള സാമ്ബത്തിക പിന്‍ബലം കോടിയേരിയുടെ കുടുംബത്തിന് എവിടെ നിന്നാണെന്ന് വെളിപ്പെടുത്തണം. കമ്ബനികളില്‍ അധികം കോടിയേരി ബാലകൃഷ്ണന്‍ ടൂറിസം മന്ത്രി ആയിരിക്കുന്ന 2008-ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്നവയാണെന്നും എ.എന്‍.രാധകൃഷ്ണന്‍ ഉന്നയിച്ചു.ഇതുസംബന്ധിച്ച രേഖകള്‍ എന്‍ഫോഴ്സ്മെന്റിന് കൈമാറും.കള്ളപ്പണം വെളിപ്പിക്കുന്നതിനാണ് ഈ കമ്ബനികള്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്നതെന്നാണ് ബിജെപി ഉന്നയിക്കുന്ന പ്രധാന ആരോപണം. 28 കമ്ബനികള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ഒരു ബോര്‍ഡ് മാത്രമാണ് സ്ഥാപിച്ചിട്ടുള്ളതെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.