കൊച്ചി: കേരളം ലോകത്തിന് സംഭാവന നല്‍കിയ ഏറ്റവും മഹാനായ ഹിന്ദു സന്യാസിയാണ് നാരായണ ഗുരുദേവനെന്ന് ബിജെപി. ചതയദിനാശംസകള്‍ നേര്‍ന്ന് കൊണ്ടുള്ള ബിജെപിയുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ശ്രീനാരായണ ഗുരുവിനെ ഹിന്ദു സന്യാസിയായി ബിജെപി ചിത്രീകരിക്കുന്നത്.പുഴുക്കുത്തുകള്‍ ഇല്ലാതാക്കി ഹിന്ദു ധര്‍മ്മത്തെ നവീകരിച്ച ഗുരുദേവന്‍ തന്നെയാണ് കേരളം കണ്ട ഏറ്റവും വലിയ വിപ്ലവകാരിയെന്നും അനാചാരങ്ങള്‍ക്കെതിരെ ശബ്ദം ഉയര്‍ത്തുമ്ബോഴും അത് സ്വധര്‍മ്മത്തിന് എതിരാകാതിരിക്കാന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും ബിജെപി പോസ്റ്റിലൂടെ വ്യക്തമാക്കുന്നു. പരിഷ്കാരത്തിന്റെ പേരില്‍ സംസ്കാരത്തെയും സ്വന്തം നാടിനെ തന്നെയും തള്ളി പറയാന്‍ മടി കാണിക്കാത്ത ഇന്നത്തെ കപട ‘പുരോഗമന’വാദികള്‍ക്ക് ഒരു പാഠമാണ് ഗുരുദേവന്റെ പ്രവര്‍ത്തികള്‍.ഗുരു ഉയര്‍ത്തിയ ചിന്തകള്‍ക്ക് സ്വീകാര്യത വര്‍ധിക്കുന്നത് കണ്ട് അദ്ദേഹത്തെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നവര്‍ ഒരിക്കല്‍ അദ്ദേഹത്തെ കണക്കറ്റ് പരിഹസിച്ചിരുന്നവരും പുലഭ്യം പറഞ്ഞിരുന്നവരുമാണ് എന്നത് ശ്രദ്ധേയമാണ് ഔദ്യോഗിക ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ബിജെപി സൂചിപ്പിക്കുന്നു. ഗുരുദേവ ദര്‍ശനങ്ങളെ വക്രീകരിച്ച് അദ്ദേഹത്തെ ഈ നാടിന്റെ ദേശീയ ധാരയില്‍ നിന്ന് അടര്‍ത്തി മാറ്റാനുള്ള ഏതൊരു ശ്രമങ്ങളെയും ഒറ്റക്കെട്ടായി ചെറുക്കണമെന്നും ബിജെപി കൂട്ടിചേര്‍ക്കുന്നു. ജനസംഘത്തിന്റെ ദേശീയ സമ്മേളനം ആദ്യമായി കേരളത്തില്‍ നടന്നപ്പോള്‍ കോഴിക്കോട്ടെ സമ്മേളന നഗരിക്ക് നല്‍കിയത് ഗുരുദേവന്റെ പേര് ആയിരുന്നുവെന്നും സമ്മേളനത്തിന്റെ അന്‍പതാം വര്‍ഷത്തില്‍ മറ്റൊരു ദേശീയ കൗണ്‍സിലിന് കൂടി കോഴിക്കോട് സാക്ഷ്യം വഹിക്കാന്‍ പോവുകയാണെന്നും ബിജെപിയുടെ പോസ്റ്റില്‍ സൂചിപ്പിക്കുന്നു. സമ്മേളനം തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ എത്തുന്ന ഗുരുദേവ ജയന്തി ആവേശ സ്മരണകളാണ് ഉയര്‍ത്തുന്നതെന്നും ഫെയ്സബുക്കിലൂടെ ബിജെപി വ്യക്തമാക്കുന്നു. നേരത്തെ, ഓണത്തിനെ വാമനജയന്തിയായി ചിത്രീകരിച്ച് കൊണ്ടുള്ള ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ പോസ്റ്റ് വന്‍ വിവാദമായിരുന്നു.