ന്യൂഡല്‍ഹി : ശശി തരൂര്‍ എം.പി നടത്തിയ ‘ഹിന്ദു പാക്കിസ്ഥാന്‍’ പ്രസ്താവനയ്‌ക്കെതിരെ ബി.ജെ.പി രംഗത്ത്. രാജ്യത്തിന്റെ ജനാധിപത്യത്തെയും ഹിന്ദുക്കളെയും അധിക്ഷേപിക്കുന്ന തരത്തിലുള്ള പ്രസ്ഥാവനയാണ് ‘ഹിന്ദു പാക്കിസ്ഥാന്‍’ എന്ന വാക്ക് കൊണ്ട് കോണ്‍ഗ്രസ്സ് ഉദ്ദേശിച്ചതെന്ന്‍ ബി.ജെ.പി വക്താവ് സംബിത് പത്ര പറഞ്ഞു. ലോകത്തിലെ ആറാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയെ അപമാനിക്കുന്നതിന് തുല്യമാണ് ശശി തരൂരിന്‍റെ ഹിന്ദു പാക്കിസ്ഥാന്‍ പ്രസ്താവനയെന്നും ജനങ്ങളില്‍ ഭീതി പടര്‍ത്തുന്ന പ്രസ്താവനകള്‍ നിര്‍ത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.