ഭോപ്പാല്‍: മധ്യപ്രദേശില്‍ പ്രതിപക്ഷമായ ബിജെപിയുടെ മാനസികാവസ്ഥ പട്ടികളുടേതിനു സമാനമാണെന്ന കമല്‍നാഥ് സര്‍ക്കാരില്‍ മന്ത്രിയായ സജ്ജന്‍ സിംഗ് വര്‍മയുടെ പരാമര്‍ശത്തിനെതിരെയാണ് ബിജെപി നേതാവ് രാമേശ്വര്‍ ശര്‍മ്മ രംഗത്തെത്തിയത്.സജ്ജന്‍ സിംഗ് തങ്ങളെ നായകള്‍ എന്ന് വിളിക്കുന്നുവെങ്കില്‍ ഞാന്‍ അദ്ദേഹത്തോട് പറയാന്‍ ആഗ്രഹിക്കുന്നു, അതെ, ഞങ്ങള്‍ നായകളാണ്. തങ്ങള്‍ മധ്യപ്രദേശിലെ ജനങ്ങളുടെ വിശ്വസ്തരായ നായകളാണ്.
ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയ്ക്കു വേണ്ടി ഞങ്ങള്‍ ശബ്ദമുയര്ത്തിക്കൊണ്ടിരിക്കുമെന്നും രാമേശ്വര്‍ ശര്‍മ്മ പറഞ്ഞു.പോലീസ് നായകളുടെ സ്ഥലം മാറ്റത്തെക്കുറിച്ച് പറയവയൊണ് സജ്ജന്‍ ബിജെപിയെ പട്ടികളോട് ഉപമിച്ചത്. “അവരുടെ മാനസികാവസ്ഥ പട്ടികളെപ്പോലെയാണ്, എന്തു ചെയ്യാന്‍ കഴിയും’ എന്ന് ഇതു സംബന്ധിച്ചു ചോദ്യങ്ങള്‍ക്ക് മന്ത്രി മാധ്യമങ്ങളോടു പ്രതികരിച്ചത്.
വെള്ളിയാഴ്ച 46 പോലീസ് നായകളെയും അവരുടെ മേല്‍നോട്ടക്കാരെയും ഭോപ്പാലിലേക്കു സ്ഥലംമാറ്റാന്‍ 23 ബറ്റാലിയന് കമന്‍ഡാന്റ് ഉത്തരവിട്ടിരുന്നു. ഇതില്‍ മുഖ്യമന്ത്രിയുടെ മണ്ഡലമായ ചിന്ദ്വാരയില്‍നിന്നുള്ള നായയും ഉള്‍പ്പെടുന്നു.