ബി.ജെ.പി സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ബോംബേറ്

167

കോഴിക്കോട്: കൊയിലാണ്ടിയില്‍ വീണ്ടും ബോംബേറ്.ബി.ജെ.പി സിപിഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെയാണ് ബോംബേറുണ്ടായത്. സി പി എം നേതാവും നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ കെ ഷിജുവിന്റെ വീടിന് നേരെയും, ബി ജെ പി മണ്ഡലം സെക്രട്ടറി വി കെ മുകുന്ദന്റെ വീടിന് നേരെയുമാണ് ആക്രമണം നടന്നത്. പുലര്‍ച്ചെ മൂന്ന് മണിക്കും അഞ്ച് മണിക്കുമിടെയാണ് സംഭവം.

ശബരിമല കര്‍മസമിതിയുടെ സംസ്ഥാന ഹര്‍ത്താലില്‍ നടന്ന അക്രമങ്ങള്‍ക്ക് പിന്നാലെ സംസ്ഥാനത്തുടനീളം അക്രമ പരമ്ബരകള്‍ അരങ്ങേറിയിരുന്നു. ഹര്‍ത്താല്‍ കഴിഞ്ഞ് ആറ് ദിവസം പിന്നിടുമ്ബോഴും അക്രമം തുടരുകയാണ്. കഴിഞ്ഞ ദിവസം കണ്ണൂര്‍ കൊളവല്ലൂര്‍ ചേരിക്കലില്‍ വന്‍ ബോംബ് ശേഖരം പിടികൂടി. പ്രദേശത്തെ ആളൊഴിഞ്ഞ പറമ്ബില്‍ നിന്നാണ് 20 നാടന്‍ ബോംബുകള്‍ പിടികൂടിയത്. കല്ലു വെട്ടിയ കുഴിയില്‍ ബക്കറ്റില്‍ ഒളിപ്പിച്ച നിലയില്‍ ആയിരുന്നു ബോംബുകള്‍.

NO COMMENTS