ബിജെപി സ്ഥാനാര്‍ത്ഥി വെടിയേറ്റ് മരിച്ചു.

116

ഗോരഖ്പുര്‍: ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് നാരായണ്‍പുര്‍ പഞ്ചായത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിബ്രിജേഷ് സിങ്(52) വെടിയേറ്റ് മരിച്ചത് .വെള്ളിയാഴ്ച രാത്രിയായിരുന്നു ആക്രമണം ഉണ്ടായിരിക്കുന്നത്.സംഭവത്തില്‍ 3 പേര്‍ അറസ്റ്റിലായി . മറ്റൊരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. പൊതുയോ​ഗത്തില്‍ പങ്കെടുത്തു വീട്ടിലേക്കു മടങ്ങുകയായിരുന്നു. നാല് ഘട്ടമായാണ് ഉത്തര്‍പ്രദേശില്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്. ഏപ്രില്‍ 15,19,26,29 തിയതികളിലാണ് വോട്ടെടുപ്പ്. മെയ് രണ്ടിന് ഫലം പ്രഖ്യാപിക്കും.

NO COMMENTS