ബിജെപി സ്ഥാനാര്‍ഥി പട്ടിക പ്രതിസന്ധിയിൽ.

177

തിരുവനന്തപുരം: ബിജെപി സ്ഥാനാര്‍ഥി പട്ടികയിൽ അനിശ്ചിതത്വം തുടരുന്നു. ഇഷ്ട സീറ്റില്ലെങ്കില്‍ മത്സരിക്കില്ലെന്ന നേതാക്കളുടെ നിലപാടാണ് അനിശ്ചിതത്വത്തിന് കാരണം. കെ സുരേന്ദ്രന്റെ മണ്ഡലത്തിൽ തീരുമാനമായില്ല. പത്തനംതിട്ടയില്‍ സംസ്ഥാന അധ്യക്ഷൻ പി . എസ് . ശ്രീധരൻ പിള്ളക്കാണ് മുൻ‌തൂക്കം .

തൃശ്ശൂരില്‍ ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായി. ഇതോടെ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയിലായി. സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കാൻ ആർ എസ് എസ് സമ്മർദം ശക്തമാക്കിയാൽ കേന്ദ്രനേതൃത്വം ഇടപെട്ട് പട്ടികയില്‍ മാറ്റം വരുത്തിയേക്കും. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രനെ പത്തനംതിട്ടയില്‍ പരിഗണിക്കും

പാലക്കാട് സീറ്റ് കിട്ടിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന് ശോഭാ സുരേന്ദ്രന്‍ വ്യക്തമാക്കിയിട്ടുണ്ട്. എംടി രമേശും മത്സരിച്ചേക്കില്ല. പത്തനംതിട്ടയില്ലെങ്കിൽ മത്സരത്തിനില്ലെന്നാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ നിലപാട്. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ പിഎസ് സി ചെയര്‍മാന്‍ കെ എസ് രാധാകൃഷ്ണന്‍ ആലപ്പുഴയില്‍ മത്സരിച്ചേക്കും.

എറണാകുളത്ത് എ എൻ രാധാകൃഷ്ൻ, മലപ്പുറത്ത് ഉണ്ണികൃഷ്ണൻ മാസ്റ്റർ, പാലക്കാട് സി കൃഷ്ണകുമാർ, വടകര – സി കെ സജീവൻ, കണ്ണൂർ- സി കെ പദ്മനാഭൻ, കാസർഗോഡ് – വി കെ പ്രകാശ് ബാബു എന്നിവരുടെ പേരുകളിൽ ഏകദേശ ധാരണയായിട്ടുണ്ട്.

NO COMMENTS