മെട്രോമാന്‍’ ഇ.ശ്രീധരന്‍ തൃപ്പുണിത്തുറയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് ബിജെപി കേന്ദ്ര നേതൃത്വം

38

കൊച്ചി: ‘മെട്രോമാന്‍’ ഇ.ശ്രീധരന്‍ തൃപ്പുണിത്തുറയില്‍ സ്ഥാനാര്‍ഥിയാകുമെന്ന് സൂചന.ബിജെപി കേന്ദ്രനേ!തൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. മെട്രോയും പാലാരിവട്ടം പാലവും പ്രചാരണത്തില്‍ അനുകൂലമാകുമെന്നാണു വിലയിരുത്തല്‍. മണ്ഡലത്തിന്റെ നഗരസ്വഭാവും അനുകൂലഘടകമായി വിലയിരുത്തുന്നു. ബിജെപി കേന്ദ്രനേ!തൃത്വമാണ് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്.

അതേസമയം കോന്നിയില്‍ ബിജെപി അധ്യക്ഷന്‍ കെ സുരേന്ദ്രനെയും കഴക്കൂട്ടത്ത് വി കേന്ദ്രമന്ത്രി വി മുരളീധരനെയും വട്ടിയൂര്‍ക്കാവില്‍ സുരേഷ് ഗോപിയെയും നേമത്ത് കുമ്മനത്തെയും സ്ഥാനാര്‍ഥിയാക്കാനാണ് ആലോചിക്കുന്നത്. കോഴിക്കോട് എംടി രമേശിനെയും കൊടുങ്ങല്ലൂര്‍ ടിപി സെന്‍കുമാറുമാണ് അന്തിമപട്ടികയില്‍ ഉള്ളത്പിസി ജോര്‍ജ് എന്‍ഡിഎയിലേയ്ക്ക് എത്തുമെന്ന് ബിജെപി നേതൃത്വം വ്യക്തമാക്കി. പൂഞ്ഞാറിന് പുറമേ ഒരു സീറ്റ് കൂടി പിസി ജോര്‍ജിന്റെ കേരള ജനപക്ഷം പാര്‍ട്ടി ആവശ്യപ്പെട്ടിട്ടു ണ്ടെന്നാണ് വിവരം. അതേസമയം തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥികളെ തീരുമാനിക്കുന്നതിനുള്ള അവസാനവട്ട ചര്‍ച്ചകളിലാണ് ബിജെപി. സ്ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള നിര്‍ദേശം മണ്ഡലം കമ്മിറ്റികളില്‍ നിന്ന് തേടിയിട്ടുണ്ട്. മാര്‍ച്ച്‌ 10നകം സ്ഥാനാര്‍ഥികളെ സംബന്ധിച്ച്‌ അന്തിമ തീരുമാനം

ശനിയാഴ്ച രാത്രി തൃശൂരില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പിസി ജോര്‍ജ് പങ്കെടുത്തു. സംസ്ഥാന നേതാക്കളു മായി കൂടിക്കാഴ്ച നടത്തി.പിസി ജോര്‍ജിന് പൂഞ്ഞാര്‍ സീറ്റ് നല്‍കാന്‍ തയ്യാറാണെന്ന് നേതൃത്വം വ്യക്തമാക്കി യിട്ടുണ്ട്.

NO COMMENTS