ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാക്ക് പന്നി പനി

170

ദില്ലി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായിക്ക് പന്നി പനി (H1 N1). എച്ച്‌1 എന്‍1 ബാധയെ തുടര്‍ന്ന് ദില്ലി എയിംസില്‍ പ്രവേശിപ്പിച്ചു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ അമിത് ഷാ തന്നെയാണ് ഈ വിവരം പുറത്ത് വിട്ടിരിക്കുന്നത്.ജനുവരി 20 മുതല്‍ വെസ്റ്റ് ബംഗാളില്‍ രാഷ്ട്രീയജാഥകള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഒരുങ്ങവെയാണ് ആരോഗ്യപ്രശ്‌നങ്ങള്‍ വേട്ടയാടിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി വൃക്ക സംബന്ധമായ രോഗത്തിന് ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോയത്.

ഗോവ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ മനോഹര്‍ പരീക്കറും നാളുകളായി കടുത്ത രോഗത്താല്‍ ചികിത്സയിലാണ്. ഇതിനിടയിലാണ് ലോക്സഭ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ തന്നെ ആരോഗ്യ പ്രശ്നങ്ങളാല്‍ ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടിരിക്കുന്നത്.സാധാരണയായി പന്നികളില്‍ മാത്രമാണ് ടൈപ്പ് എ ഇന്‍ഫ്ലുവന്‍സ വൈറസുകള്‍‌ ഈ രോഗത്തിനു കാരണമാവുക. അപൂര്‍വ്വമായി പന്നികളില്‍നിന്നും മനുഷ്യരിലേക്ക് പകരാറുള്ള ഈ വൈറസുകള്‍ പക്ഷേ കൂടുതല്‍ പേര്‍ക്കും രോഗാവസ്ഥ ഉണ്ടാക്കാറില്ല. വൈറസുകള്‍ക്കെതിരായ ആന്‍റിബോഡിയെ മനുഷ്യരക്തത്തില്‍ സൃഷ്ടിക്കാന്‍ മാത്രമേ അതിനു കഴിയാറുള്ളൂ. പന്നിയിറച്ചു ഭക്ഷിക്കുന്നതുമൂലവും വൈറസ് പകരില്ല.

രോഗബാധിതമായ പന്നിക്കൂട്ടങ്ങളുമായ വളരെ അടുത്തിടപഴകുന്ന മനുഷ്യര്‍ക്ക് അവരുടെ പ്രതിരോധനിലയ്ക്കനുസരിച്ചാണ് ഈ രോഗം ഉണ്ടാവുന്നത്. വളരെ അപൂര്‍‍വമായ മനുഷ്യനില്‍ നിന്ന് മറ്റൊരു മനുഷ്യനിലേക്ക് പകരാനും സാധ്യതയുണ്ട്. പക്ഷികളില്‍ കാണപ്പെടുന്ന വൈറസിന്റെയും പന്നികളില്‍ കാണപ്പെടുന്ന വൈറസിന്റെയും ജനിതകാംശങ്ങള്‍ അടങ്ങിയിട്ടുള്ള വൈറസാണ്‌ ഈ രോഗത്തിന് നിദാനമെന്ന് കരുതപ്പെടുന്നു.

NO COMMENTS