തിരുവനന്തപുരം: നേമത്ത് ബിജെപി-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മിലാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടായത്. കെ. മുരളീധരന്റെ വാഹനം ബിജെപി പ്രവര്‍ത്തകര്‍ തടഞ്ഞു. ബിജെപി പ്രവര്‍ത്തകര്‍ വാഹനം തടഞ്ഞത് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുവെന്നാ രോപിച്ചാണ്. ഇതാണ് സംഘര്‍ഷത്തിന് കാരണമായത്. മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
പരാജയ ഭീതി ഉള്ളതിനാല്‍ ബിജെപി ഇങ്ങനെയുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നതും, ആക്രമിച്ചതെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇതിനുള്ള മറുപടി നേമത്തെ വോട്ടര്‍മാര്‍ നല്‍കുമെന്നും കെ മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തില്‍ പോലീസിന് പരാതി നല്‍കുമെന്നും അറിയിച്ചിട്ടുണ്ട്.