ഗാസിയാബാദ്: ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ ബിജെപി നേതാവ് വെടിയേറ്റ് മരിച്ചു. പ്രാദേശിക നേതാവ് ബി.എസ്. തോമറാണ് മരിച്ചത്. ഗാസിയാബാദിലെ ദസ്നയില് ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്. ബൈക്കിലെത്തിയ അജ്ഞാതരാണ് തോമറിനു നേരെ വെടിയുതിര്‍ത്തത്.അക്രമികള്‍ക്കായി തെരച്ചില്‍ തുടങ്ങിയതായി പോലീസ് അറിയിച്ചു.