ന്യൂഡല്‍ഹി: കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആഡംബര വിദേശയാത്രകള്‍ സംശയാസ്പദ മാണെന്നും നിരന്തരമായി നടത്തുന്നവിദേശ യാത്രകളുടെ വിശദാംശങ്ങള്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തണമെന്നും ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു ആരോപിച്ചു.
പാര്‍ലമെന്റില്‍ പോലും വെളിപ്പെടുത്താന്‍ കഴിയാത്ത എന്ത് രഹസ്യ സ്വഭാവമാണ് രാഹുല്‍ ഗാന്ധിയുടെ യാത്രകള്‍ക്കുള്ളത്. ഇത്തരം ആഡംബര വിദേശ യാത്രകള്‍ക്കുള്ള പണം അദ്ദേഹം എങ്ങനെയാണ് കണ്ടെത്തുന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവെന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ഇക്കാര്യത്തിലെ നിഗൂഡത നീക്കാന്‍ രാഹുല്‍ തയ്യാറാവണം.
കഴിഞ്ഞ 5 വര്‍ഷത്തിനിടെ 16 തവണയാണ് രാഹുല്‍ വിദേശ യാത്രകള്‍ നടത്തിയത്. നിരന്തരമായ വിദേശയാത്രകളാണ് രാഹുല്‍ നടത്തുന്നത്. രാജ്യത്തെ ജനങ്ങളും സന്തം പാര്‍ട്ടിയും അറിഞ്ഞിരിക്കേണ്ട എന്തെങ്കിലും രഹസ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണോ അദ്ദേഹം. ഈ 16 വിദേശ യാത്രകളില്‍ 9 എണ്ണത്തെ കുറിച്ച് ഒരു വിവരവും ലഭ്യമല്ലെന്നും നരസിംഹ റാവു ആരോപിച്ചു.
രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തിനെതിരെ കോണ്‍ഗ്രസ് വലിയ പ്രക്ഷോഭം ആരംഭിക്കാനിരിക്കെയാണ് രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം വിദേശയാത്രയ്ക്ക് പുറപ്പെട്ടത്. രാഹുല്‍ ധ്യാനത്തിനായി വിദേശത്ത് പോയതാണെന്നാ യിരുന്നു കോണ്‍ഗ്രസ് പ്രതികരണം. ധ്യാനത്തിനും യോഗയ്ക്കും ലോകത്തില്‍ ഏറ്റുവും സമ്പന്നവും പാരമ്പര്യവു മുള്ള രാജ്യമാണ് ഇന്ത്യ എന്നും രാഹുല്‍ ധ്യാനം ചെയ്യാനായി നിരന്തരം വിദേശത്ത് പോകുകയാ ണെന്നും എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഈ യാത്രകളുടെ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകാത്തതിന്നും. എല്ലാത്തിനു മുപരി അദ്ദേഹം ഒരു ഉന്നതനായ നേതാവല്ലെ എന്ന് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ ട്വീറ്റ് ചെയ്തു. നേരത്തെ മഹാരാഷ്ട്ര, ഹരിയാന തിരഞ്ഞെടുപ്പുകളുടെ സമയത്തും രാഹുല്‍ വിദേശത്ത് പോയത് വിവാദമായിരുന്നു.