ബിജെപി നേതാവും – കര്‍ണാടക മുന്‍ മുഖ്യമന്ത്രി യെഡ്യൂരപ്പയുടെ – കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ ഡയറി – കോണ്‍ഗ്രസ് – പുറത്തുവിട്ടു

169

ബെംഗളൂരു: ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ബി എസ് യെഡ്യൂരപ്പയുടെ ഡയറി പുറത്തുവിട്ട് കോണ്‍ഗ്രസ്. കോഴക്കണക്കുകള്‍ രേഖപ്പെടുത്തിയ ഡയറിയാണ് പുറത്തുവിട്ടത്. ബിജെപി നേതാക്കള്‍ക്കും ജഡ്‌ജിമാര്‍ക്കും പണം നല്‍കിയെന്ന് ഡയറിയിലുണ്ട്. മുഖ്യമന്ത്രി പദവിക്കായി അദ്ദേഹം കോഴ നല്‍കിയെന്നായിരുന്നു ആരോപണം. എന്നാല്‍ ആരോപണം നിഷേധിച്ച ബിജെപിയും യെഡ്യൂരപ്പയും കോണ്‍ഗ്രസ് പുറത്തുവിട്ട പകര്‍പ്പുകള്‍ വ്യാജമാണെന്ന് ആരോപിച്ചു.

പദവിക്ക് വേണ്ടി ബിജെപി നേതാക്കള്‍ക്ക് 2000കോടി രൂപ നല്‍കിയെന്നാരോപിച്ച്‌ ഡയറിയിലെ ഏതാനും പേജുകളുടെ പകര്‍പ്പ് കോണ്‍ഗ്രസ് നേരേത്തെ പുറത്തുവിട്ടിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ഡയറി കൊണ്ടുവരാന്‍ ബിജെപി വെല്ലുവിളിച്ചു. ഡയറി തെളിവായി സ്വീകരിച്ച്‌ ലോക്പാല്‍ സ്വമേധയാ യെഡ്യൂരപ്പക്കെതിരെ കേസെടുക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

2008-09 കാലഘട്ടത്തില്‍ ബിജെപി നേതാക്കള്‍ക്കും ജഡ്ജിമാര്‍ക്കും അഭിഭാഷകര്‍ക്കുമായി 2000 കോടിയിലേറെ യെഡ്യൂരപ്പ രൂപ നല്‍കിയതായി കാരാവന്‍ മാസിക വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്ന് ബിജെപി ദേശീയ നേതാക്കള്‍ക്ക് വന്‍തുക കോഴ നല്‍കിയതായി രേഖപ്പെടുത്തിയ ഡയറിയിലെ പേജുകള്‍ കോണ്‍ഗ്രസും പുറത്തുവിടുകയായിരുന്നു

NO COMMENTS