ബല്ലിയ: ഉത്തര്‍പ്രദേശില്‍ ദളിതനായ റവന്യൂ ഉദ്യോഗസ്ഥനെ മര്‍ദിച്ച കേസില്‍ ബിജെപി എംഎല്‍എ സുരേന്ദ്ര സിംഗിന്റെ മകനെതിരേ പോലീസ് കേസെടുത്തു. റവന്യൂ ഉദ്യോഗസ്ഥനായ രാധേശ്യം രാമിന്റെ പരാതിയില്‍ എംഎല്‍എയുടെ മകന് ഹസാരി സിംഗ് ഉള്‍പ്പെടെ 10 പേര്‍ക്കെതിരേയാണ് കേസ്. എസ്സി-എസ്ടി നിയമപ്രകാരമാണ് എഫ്ഐആര്‍ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
കേസില്‍ അന്വേഷണം നടന്നുവരികയാണ്. പ്രതികള്‍ എല്ലാവരും ഉടന്‍ പിടിയിലാവുമെന്നും സ്റ്റേഷന് ഹൗസ് ഓഫീസര്‍ സഞ്ജയ് ത്രിപാഠി പറഞ്ഞു. വാരാണസി ജില്ലയിലെ രൊഹാനിയ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ് സുരേന്ദ്ര സിംഗ്.