കേന്ദ്രം നടപ്പിലാക്കിയ കാര്‍ഷിക നിയമത്തിനെതിരെ പാസാക്കിയ പ്രമേയത്തെ അനുകൂലിക്കുന്നുവെന്ന് സംസ്ഥാന നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഒ രാജഗോപാല്‍.കേന്ദ്ര സര്‍ക്കാര്‍ പാസാക്കിയ കര്‍ഷക നിയമത്തിനെതിരെ കേരളം പാസാക്കിയ പ്രമേയത്തെ പിന്തുണയ്ക്കുന്നുവെന്ന് പറയുമ്ബോള്‍ ഒ രാജഗോപാല്‍ ഉദ്ദേശിച്ചതെന്തെന്ന് വ്യക്തമാകാതെ അണികള്‍.
രാജ്യത്തെ കാര്‍ഷിക നിയമ ഭേദഗതി നല്ലതിനാണെന്നും കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമം കര്‍ഷകരുടെ നന്മയ്ക്ക് വേണ്ടിയാണെന്നും കര്‍ഷക നിയമത്തിനെതിരായ പ്രമേയത്തെ എതിര്‍ത്തുകൊണ്ട് ഒ രാജഗോപാല്‍ സഭയില്‍ പറഞ്ഞിരുന്നു.എന്നാല്‍, പ്രമേയം പാസാക്കിയ ശേഷം നടന്ന പത്രസമ്മേളനത്തില്‍ നേരെ വിപരീതമായ നിലപാട് ആണ് രാജഗോപാല്‍ സ്വീകരിച്ചത്.
പ്രമേയത്തെ എതിര്‍ത്തില്ലെന്നും അനുകൂലിക്കുന്നുവെന്നും രാജഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു.പൊതു അഭിപ്രായത്തെ മാനിച്ചു. പ്രമേയം പാസാക്കിയത് ഏകകണ്‌ഠമായി. സഭയുടെ പൊതുവികാരത്തെ മാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.