ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍.

564

പാലക്കാട്: ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി ബി.ജെ .പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ഇന്ന് കേരളത്തില്‍ എത്തും. പാലക്കാട് ബി.ജെ.പി പ്രവര്‍ത്തകരുടെ കണ്‍വെന്‍ഷനിലും വൈകുന്നേരം 4 മണിക്ക് നടക്കുന്ന പൊതുസമ്മേളനത്തിലും അമിത് ഷാ പങ്കെടുക്കും. രാവിലെ 11 മണി മുതല്‍ ബി.ജെ.പി സംസ്ഥാന നേതൃയോഗവും പാലക്കാട് നടക്കും.

ഉച്ച തിരിഞ്ഞ് 3.45 ന് പാലക്കാട് കോട്ടമൈതാനിയിലാവും അദ്ദേഹം എത്തുക. നഗരത്തിലെ സ്വകാര്യ ഹോട്ടലിലും, മുനിസിപ്പല്‍ സ്റ്റേഡിയത്തിലുമായി നടക്കുന്ന വിവിധ യോഗങ്ങളെ അദ്ദേഹം അഭിബോധന ചെയ്യും. സംസ്ഥാനത്തെ മുഴുവന്‍ നിയോജക മണ്ഡലങ്ങളിലെ ഭാരവാഹികളും തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നവരും ഉച്ചക്ക് ശേഷം നടക്കുന്ന കണ്‍വെന്‍ഷനില്‍ പങ്കെടുക്കണം.ഈ കണ്‍വെന്‍ഷനില്‍ അമിത് ഷായും പങ്കെടുക്കും. അമിത് ഷായെ കൂടാതെ എ.ച്ച്‌ രാജ അടക്കമുള്ള ദേശീയ നേതാക്കളും പാലക്കാട്ടെ പരിപാടിയില്‍ പങ്കെടുക്കും. അമിത് ഷായുടെ അദ്ധ്യക്ഷതയില്‍ ബിജെപി സംസ്ഥാന നേതാക്കളുടെ പ്രത്യേക യോഗം ചേരാനും സാധ്യതയുണ്ട് .

NO COMMENTS