മംഗളൂരു: മംഗളൂരുവിലെ പോലീസ് വെടിവയ്പിനെ ന്യായീകരിച്ച് ബിജെപി ദേശീയ സെക്രട്ടറി എച്ച്.രാജ. കല്ലിന് കല്ലും തോക്കിനു തോക്കുമാണ് മറുപടി. കലാപത്തിന് ശ്രമിച്ചവര്‍ക്ക് നേരെയാണ് പോലീസ് നടപടിയെന്നും രാജ പറഞ്ഞു. നൂറു കണക്കിന് പേരെ കൊല്ലാന്‍ ലക്ഷ്യം വച്ചവരാണ് മരിച്ചത്. പോലീസിന് മറ്റ് വഴികള്‍ ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ ഭേദഗതി നിയമത്തിനുമെതിരേ നിരോധനാജ്ഞ ലംഘിച്ച് മംഗളൂരുവില്‍ നടന്ന പ്രകടനം അക്രമാസക്തമായോടെയാണ് പോലീസ് വെടിവയ്പ് നടത്തിയത്. ജലീല്‍, നൗഷീന്‍ എന്നിവര്‍ വെടിവയ്പില്‍ കൊല്ലപ്പെട്ടിരുന്നു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് വെടിവെയ്പ്പ് നടത്തുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
കല്ലേറിലും പോലീസ് ലാത്തിച്ചാര്‍ജിലും നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നിരവധി പേരെ നഗരത്തിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.