കാസർകോട് : മുൻമന്ത്രി ഇ ചന്ദ്രശേഖരൻ എംഎൽഎയെ ആക്രമിച്ച കേസിൽ പ്രതികളായ ബിജെപി ആർഎസ്എസ് പ്രവർത്തകരെ കാസർകോട് അഡീഷനൽ സെഷൻസ് കോടതി (രണ്ട്) തെളിവുകളുടെ അഭാവത്തിൽ ആണ് 12 പേരെ കോടതി വിട്ടയച്ചത്.
സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെകട്ടറി കൂടിയായ ഇ ചന്ദ്രശേഖരനു നേരെ 2016 മേയ് 19ന് മാവുങ്കാലി ലാണ് ആക്രമണം ഉണ്ടായത്. സിപിഎമ്മിന്റെ ജില്ലാ കമ്മിറ്റി അംഗവും കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡന്റുമായ ടി.കെ.രവി, സിപിഎം മടിക്കൈ സൗത്ത് ലോക്കൽ കമ്മിറ്റിയംഗവും സ്പോർട്സ് കൗൺസിൽ ജില്ലാ എക്സിക്യൂട്ടിവ് അംഗവുമായ അനിൽ ബങ്കളവും തുറന്ന ജീപ്പിൽ സംഭവ സമയത്ത് ചന്ദ്രശേഖരന് ഒപ്പമുണ്ടായിരുന്നു.