കോല്‍ക്കത്ത: കോവിഡ് ഒരു മഹാമാരിയാണെന്നും അതിലും വലിയ മഹാമാരിയാണ് ബിജെപിയാണെന്നും മമത പറഞ്ഞു. ഹത്രാസ് സംഭവത്തില്‍ പ്രതിഷേധിച്ച് നീതിക്കായി തെരുവിലിറങ്ങിയ തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച മഹാറാലിക്ക് ശേഷമാണ്പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബിജെപിക്കെതിരേ രൂക്ഷ വിമര്‍ശനമാണ് ഉന്നയിച്ചത് . രാജ്യത്തിന്റെ ഭാവി പ്രകാശപൂരിതമാകണമെങ്കില് ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒപ്പം സര്‍ക്കാരുകള്‍ നില്‍ക്കണം. ഹത്രാസിലെ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ മാധ്യമങ്ങളെയും നേതാക്കളെയും യുപി പോലീസ് തടയുന്നത് എന്തിനാണ്. തനിക്ക് ആ കുടുംബത്തെ കാണണമെങ്കില്‍ നാളെ സാധിക്കും ഇന്ന് താന്‍ ഹിന്ദുവല്ല, ദളിതാണെന്നും മമത പറഞ്ഞു.
കോവിഡ് വ്യാപനം രൂക്ഷമായ ശേഷം ആദ്യമായാണ് മമത വലിയ റാലിയില്‍ പങ്കെടുക്കുന്നത്. വെള്ളിയാഴ്ച ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ എത്തിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളെയും യുപി പോലീസ് തടഞ്ഞിരുന്നു. പാര്‍ട്ടി എംപി പ്രതിമ മോണ്ഡലിനെ പോലീസ് കൈയേറ്റം ചെയ്ത സംഭവത്തിലും മമത പ്രതിഷേധിച്ചു.
ബിജെപി രാജ്യത്തെയാകെ അപമാനിച്ചിരിക്കുകയാണെന്നും ഹത്രാസിലെ പെണ്‍കുട്ടിക്കുണ്ടായ ദുരനുഭവം രാജ്യത്തിന് നാണക്കേടാണെന്നും തെരഞ്ഞെടുപ്പ് സമയം വരുമ്ബോള്‍ ദളിതന്റെ വീട്ടില്‍ പോയി ബിജെപി നേതാക്കള്‍ ഭക്ഷണം കഴിക്കും. എന്നിട്ട്, ഇക്കാര്യം പ്രചരണത്തിന് ഉപയോഗിക്കും. തെരഞ്ഞെടുപ്പില്‍ വിജയിച്ചു കഴിഞ്ഞാല്‍ ദളിതരെ പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്യുമെന്ന് . മമത ബാനര്‍ജി പറഞ്ഞു.