ബിജെപി സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായെന്ന് കെ.സുരേന്ദ്രൻ – സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിച്ചേക്കും.

16

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പി നുള്ള ബിജെപി സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ ധാരണയായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ സ്ഥാനാര്‍ഥിപ്പട്ടിക ഇന്ന് ഉച്ചയോടെ പ്രഖ്യാപിച്ചേക്കും.

മഞ്ചേശ്വരത്ത് നിന്നാകും കെ.സുരേന്ദ്രൻ ജനവിധി തേടുക. കോന്നിയിലും സുരേന്ദ്രന്റെ പേര് സജീവമാണെങ്കിലും ഇക്കാര്യത്തിൽ കേന്ദ്ര നേതൃത്വമാകും തീരുമാനത്തിലെത്തുക. കഴക്കൂട്ടത്ത് ഒരു സര്‍പ്രൈസ് സ്ഥാനാര്‍ത്ഥി ഉണ്ടാകും എന്ന സൂചനയും ബിജെപി നേതാക്കൾ നൽകുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രൻ വീണ്ടും കളത്തിലിറങ്ങുന്ന കഴക്കൂട്ടത്ത് എസ് എസ് ലാൽ ആകും യുഡിഎഫ് സ്ഥാനാർത്ഥിയെന്നാണ് സൂചന. ബിജെപി ഇത്തവണ വിജയസാധ്യത കൽപിക്കുന്ന മണ്ഡലം കൂടിയാണ് കഴക്കൂട്ടം.

നടന്‍ സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ പട്ടികയില്‍ ഇടംപിടിക്കുമെന്നാണ് സൂചന. സുരേഷ് ഗോപി തിരുവനന്തപുരത്ത് ഏതെങ്കിലും സീറ്റിലോ തൃശൂരോ ആയിരിക്കും സ്ഥാനാർഥി യാകുക. പാലക്കാട് ഇ ശ്രീധരനും കോഴിക്കോട് നോർത്തിൽ എം.ടി രമേശും കാഞ്ഞിരപ്പ ള്ളിയിൽ അൽഫോൺസ് കണ്ണന്താ നവും ചെങ്ങന്നൂരിൽ ആർ ബാലശങ്കറും മൽസരിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാനിധ്യത്തി ലായിരുന്നു ഇന്നലെ തിരഞ്ഞെടുപ്പ് സമിതി യോഗം ചേർന്നത്. ഇന്ന് തന്നെ സ്ഥാനാർഥി പ്രഖ്യാപനമുണ്ടാകും.എന്നാൽ എല്ലാ സീറ്റുകളി ലെയും സ്ഥാനാർഥികളെ ഉടനെ പ്രഖ്യാപിക്കി ല്ലെന്നും മറ്റ് മുന്നണി കളുടെ സ്ഥാനാർഥികളെ കൂടി അറിഞ്ഞ ശേഷം മാത്രമേ ചില പ്രധാന മണ്ഡലങ്ങളിൽ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകൂ വെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

സംസ്ഥാന ഘടകം നൽകിയ പട്ടികയ്ക്ക് ചില മാറ്റങ്ങളോടെയാണ് തിരഞ്ഞെടുപ്പ് സമിതി ശനിയാഴ്ച അനുമതി നൽകിയരുന്നത്.

NO COMMENTS