കൊല്ലം : വിവാദ പ്രസംഗം നടത്തിയതിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ്. ഈ മാസം 13 ണ് ആറ്റിങ്ങല്‍ മണ്ഡലത്തില്‍വെച്ച് ബാലക്കോട്ട് വിഷയം ഉന്നയിച്ചുള്ള മുസ്ലീം വിരുദ്ധ പരാമര്‍ശമാണ് ശ്രീധരന്‍പിള്ള നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സിപിഎം നേതാവ് വി.ശിവന്‍കുട്ടിയാണ് പരാതി നല്‍കിയത്. ശിവന്‍കുട്ടിയുടെ മൊഴി ആറ്റിങ്ങല്‍ പോലീസ് രേഖപ്പെടുത്തി.