സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള

160

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കമ്യൂണിസ്റ്റ് സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള. കമ്യൂണിസ്റ്റ് തീവ്രവാദികളെയും രാജ്യവിരുദ്ധരെയും നിരീശ്വരവാദികളെയും ആസൂത്രിതമായി ശബരിമലയില്‍ കയറ്റാനാണു സിപിഎം ശ്രമിക്കുന്നതെന്നു പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു.സിപിഎമ്മിന് ശബരിമലയെ തകര്‍ക്കുകയെന്ന ദുരുദ്ദേശമാണുള്ളത്. ആരെയും ബലംപ്രയോഗിച്ചു കയറ്റണമെന്നു കോടതി പറഞ്ഞിട്ടില്ല. പക്ഷേ, തന്ത്രത്തിലൂടെ കയറ്റാനാണു സര്‍ക്കാര്‍ ശ്രമമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.ബിജെപിയെ സംബന്ധിച്ച്‌ ശബരിമലയിലേതു ധര്‍മസമരമാണ്. ധര്‍മസമരത്തില്‍ ജയമോ തോല്‍വിയോ ഇല്ല. സമാധാന മാര്‍ഗത്തിലൂടെ ലക്ഷ്യത്തിലേക്കു നീങ്ങാനാണു ബിജെപി ശ്രമിക്കുന്നത്.

തിരുവനന്തപുരത്തു സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന സമരം തുടരണോ വേണ്ടയോ എന്നു പാര്‍ട്ടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ചിലപ്പോള്‍ സമരമാര്‍ഗത്തില്‍ മാറ്റം വരുത്തിയേക്കാം. തദ്ദേശ ഉപതിരഞ്ഞെടുപ്പുകളില്‍ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം ജില്ലകളില്‍ ബിജെപി നേടിയ വിജയം ബംഗാളിലും ത്രിപുരയിലും സിപിഎം ഇല്ലാതായതിനെ ഓര്‍മിപ്പിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

NO COMMENTS