തിരുവനന്തപുരം: ശബരിമലയില്‍ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി ഇന്ന് സത്യഗ്രഹം സംഘടിപ്പിക്കുന്നു. തിരുവനന്തപുരത്ത്, ഒ രാജഗോപാല്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്യും.തൃശ്ശൂരില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ളയാണ് ഉദ്ഘാടനം നിര്‍വഹിക്കുക. കോട്ടയത്ത് എ എന്‍ രാധാകൃഷ്ണനും എറണാകുളത്ത് പി കെ കൃഷ്ണദാസും പാലക്കാട് ശോഭ സുരേന്ദ്രനും കാസര്‍കോട് കെ സുരേന്ദ്രനും സമരപരിപാടി ഉദ്ഘാടനം ചെയ്യും. കുംഭമാസപൂജകള്‍ക്കായി ഇന്നലെ ആണ് ശബരിമല നട തുറന്നത്.കുംഭമാസ പൂജകള്‍ക്ക് ശേഷം ഞായറാഴ്ച രാത്രി 10ന് നടയടയ്ക്കും. സ്ത്രീ പ്രവേശന വിധിയെ തുടര്‍ന്ന് മണ്ഡല-മകരവിളക്ക് സീസണില്‍ ഉണ്ടായ സംഘര്‍ഷങ്ങള്‍ കണക്കിലെടുത്ത് കര്‍ശന സുരക്ഷയാണ് ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.