തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിലേക്കുള്ള നിയമസഭാ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ശബരിമല വിഷയത്തില്‍ ഇടഞ്ഞ എന്‍എസ്എസിനെ അനുനയിപ്പിക്കാന്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുമായി സംസാരിക്കുമെന്നും തെറ്റിദ്ധാരണകള്‍ നീക്കുമെന്നും ബിജെപി മുതിര്‍ന്ന നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ വ്യക്തമാക്കി.
ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ക്കൊപ്പം നിന്നത് ബിജെപി മാത്രമാണെന്നും യഥാര്‍ഥ അയ്യപ്പഭക്തര്‍ ഇത് തിരിച്ചറിയുമെന്നും. മറിച്ചുള്ള പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നും കുമ്മനം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ വിശ്വാസികളെ വഞ്ചിച്ച കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ഉപതെരഞ്ഞെടുപ്പില്‍ പ്രതികരിക്കു മെന്ന് എന്‍എസ്എസ് പ്രഖ്യാപിച്ചിരുന്നു. ഉപതെരഞ്ഞെടുപ്പില്‍ സമദൂരം മാറി ശരിദൂരം സ്വീകരിക്കുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കിയിരുന്നു.