ന്യൂഡല്‍ഹി : സിബിഐ, എന്ഫോഴ്സ്മെന്റ്, എൻ ഐഎ തുടങ്ങിയ ഏജന്സികളെകൊണ്ട് രാഷ്ട്രീയ എതിരാളികളെ നേരിടാൻ ബി ജെ പി ഉപയോഗിക്കുകയാണെന്ന് സോണിയ ഗാന്ധി. ഒരു ഇംഗ്ലീഷ് ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് സോണിയ ഗാന്ധി ഇക്കാര്യം വ്യക്തമാക്കുന്നത്
സാധാരണജനതയ്ക്ക് വേണ്ടി ശബ്ദിക്കുന്ന പൗരാവകാശ പ്രവര്ത്തകരെ കരിനിയമങ്ങള് ഉപയോഗിച്ച് ജയിലിലട യ്ക്കുകയാണെന്ന് സോണിയ ഗാന്ധി പറയുന്നു. കേന്ദ്ര ഏജന്‍സികളെക്കൊണ്ട് കേസുകളില്‍ അന്വേഷണം നടത്തുന്ന തിനായി കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുമ്ബോഴാണ് സോണിയ ഗാന്ധി അഭിപ്രായം വ്യക്തമാക്കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും, പ്രതിപക്ഷ എംഎല്‍എമാരും സിബിഐയെയും എന്‍ഫോഴ്സ്മെന്റി നേയും സര്‍ക്കാരിനെതിരെയുള്ള ആയുധമായി ഉപയോഗിക്കുകയാണ്. ഈ അവസരത്തിലാണ് ബിജെപിയുടെ ഇംഗിതത്തിനനുസരിച്ചാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്ന് സോണിയ ഗാന്ധിതന്നെ പറയുന്നത്.
“ബിജെപി സര്‍ക്കാര്‍ ഭരണകൂടത്തിന്‍്റെ എല്ലാ ഉപകരണങ്ങളേയും രാഷ്ട്രീയ എതിരാളികളെ നേരിടുന്നതിനായി ഉപയോഗിക്കുകയാണ്. എന്‍ഫോഴ്സ്മെന്‍റ്, സിബിഐ , എന്‍ഐഎ തുടങ്ങി നര്‍കോട്ടിക്സ് ബ്യൂറോ വരെ ഇതിനായി ഉപയോഗിക്കുന്നു . പ്രധാനമന്ത്രിയുടേയും ആഭ്യന്തര മന്ത്രിയുടേയും ഓഫിസിന്‍്റെയും താളത്തിനൊത്ത് തുള്ളുക മാത്രമാണ് ഈ ഏജന്‍സികള്‍ ചെയ്യുന്നത്” – സോണിയ ലേഖനത്തില്‍ പറയുന്നു.