തൃശ്ശൂര്‍ : ആറങ്ങോട്ടുകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ദേശമംഗലം സ്വദേശി മനോജിനാണ് വെട്ടേറ്റത്. ബൈക്കിലെത്തിയ സംഘം വെട്ടുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇറുമ്പകശ്ശേരിയില്‍ വച്ചാണ് ആക്രമണമുണ്ടായത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോലിസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.