ബസ് യാത്രക്കാരനില്‍ നിന്ന് പോലീസ് 62 ലക്ഷം രൂപ പിടികൂടി

161

കോഴിക്കോട്: മൊഫ്യൂസില്‍ ബസ് സ്റ്റാന്‍ഡിലെത്തിയ ബസ് യാത്രക്കാരനില്‍ നിന്ന് പോലീസ് 62 ലക്ഷം രൂപ പിടികൂടി.
പുലര്‍ച്ചെ 4.30 ഓടെ എറണാകുളത്ത് നിന്ന് ബസിലെത്തിയ റഷീദ് എന്നയാളില്‍നിന്നാണ് പോലീസ് 61,98,100 രൂപ പിടികൂടിയത്. എറണാകുളം പള്ളുരുത്തി സ്വദേശിയാണ് ഇയാള്‍. നടക്കാവ് എസ്‌ഐ ഗോപകുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബാബു മണശ്ശേരി എന്നിവര്‍ നടത്തിയ പരിശോധനയിലാണ് പണം പിടികൂടിയത്. റഷീദിനെ നടക്കാവ് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. ഇയാളെ ചോദ്യം ചെയ്തു വരികയാണെന്ന് പോലീസ് അറിയിച്ചു.

NO COMMENTS

LEAVE A REPLY