പാലക്കാട് ∙ കെഎസ്ആർടിസി ബസിൽ കടത്താൻ ശ്രമിച്ച 16 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി കോഴിക്കോട് കുരുവട്ടൂർ സ്വദേശി വിപീഷിനെ (35) പൊലീസ് അറസ്റ്റ് ചെയ്തു. വാളയാർ ചെക്പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെ എക്സൈസ് സ്പെഷൽ സ്ക്വാഡാണ് വിപീഷിനെ പിടികൂടി പൊലീസിനു കൈമാറിയത്.
കോയമ്പത്തൂരിൽ നിന്നു പാലക്കാട്ടേക്കു പോകുന്ന ബസിൽ നിന്നാണ് ഇയാൾ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നു കൊണ്ടുവന്ന പണം കോഴിക്കോട്ടെ വ്യാപാരിക്കു കൈമാറാനാണു നിർദേശിച്ചിരുന്നതെന്നു വിപീഷ് പൊലീസിനു മൊഴി നൽകി.