കൊച്ചി • കൊച്ചിയിലേക്ക് 55 കോടി രൂപയുടെ കള്ളപ്പണം എത്തിയെന്ന് എന്‍ഫോഴ്സ്മെന്റ്. നടക്കാത്ത ഇറക്കുമതിയുടെ പേരില്‍ സ്വകാര്യ വ്യക്തിയുടെ അക്കൗണ്ടിലേക്ക് ബള്‍ഗേറിയയില്‍ നിന്ന് പണമെത്തിയെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തില്‍ അന്വേഷണത്തിന് നടപടി തുടങ്ങി. ആദ്യപടിയായി എന്‍ഫോഴ്സ്മെന്റ് വിഭാഗം നല്‍കിയ പരാതിയില്‍ തോപ്പുംപടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തു. എറണാകുളം ഏലൂര്‍ സ്വദേശി ജോസ് ജോര്‍ജിനെ പ്രതിയാക്കിയാണ് കേസ്. പണത്തിന്‍റെ വിവരങ്ങള്‍ അന്വേഷിച്ച ബാങ്ക് അധികൃതരോട്, ബള്‍ഗേറിയന്‍ കമ്ബനിയില്‍ നിന്നുള്ള ഭക്ഷ്യ എണ്ണ ഇറക്കുമതിയുടെ ആവശ്യത്തിലേക്ക് എന്നാണ് ജോസ് ജോര്‍ജ് മറുപടി നല്‍കിയത്. എന്നാല്‍ ഇറക്കുമതിയുടെ രേഖകള്‍ ആവശ്യപ്പെട്ടപ്പോള്‍ നല്‍കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബാങ്ക് അധികൃതര്‍ വിവരം അറിയിച്ചതോടെയാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന തുടങ്ങിയത്. അതിനിടെ, 55 കോടിയില്‍ പകുതിയിലേറെ തുക പിന്‍വലിച്ച് പോയതായും വിവരമുണ്ട്.