ബെംഗളൂരു • ഉന്നത ഉദ്യോഗസ്ഥരില്‍ നിന്ന് ആറുകോടിയിലേറെ രൂപയുടെ കള്ളപ്പണവും മറ്റ് അനധികൃത സ്വത്തുക്കളും കണ്ടെത്തിയതിന്റെ തുടര്‍ച്ചയായി നടത്തിയ പരിശോധനയില്‍ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തില്‍ നിന്ന് 35.46 ലക്ഷം രൂപ പിടികൂടി. കുടക് സുണ്ടിക്കൊപ്പയിലെ കൂര്‍ഗ് കണ്‍ട്രി റിസോര്‍ട്ടില്‍ ശനിയാഴ്ച പൊലീസ് പിടിച്ചെടുത്ത പണത്തില്‍ 34. 40 ലക്ഷം രൂപ 2000 രൂപയുടെ പുതിയ നോട്ടുകളാണ്. ശനിവാരെ സന്തെ താലൂക്ക് പഞ്ചായത്ത് കോണ്‍ഗ്രസ് അംഗം ബി.എസ്. അനന്തകുമാര്‍, ജലീല്‍ അഹമ്മദ്, ഹാമേഴ്സന്‍ ആന്റണി, ശ്രീധര്‍ എന്നിവരെ അറസ്റ്റ് ചെയ്തു. 71 ലക്ഷം രൂപയുടെ പുതിയ നോട്ടുമായി ഉഡുപ്പി ബൈലൂരില്‍ നിന്നു നേരത്തേ അറസ്റ്റിലായ ഇമ്രാന്‍ ഹുസൈന്‍, ആസിഫ് ഉമര്‍, ദീപക് ഷെട്ടി എന്നിവരെ ആദായനികുതി വകുപ്പിന് കൈമാറിയതായി ഉഡുപ്പി എസ്പി കെ.ടി. ബാലകൃഷ്ണ പറഞ്ഞു.