സൂറത്ത്: ഗുജറാത്തിലെ സൂറത്തില്‍ നിന്നും 76 ലക്ഷം രൂപയുടെ പുതിയ 2000ന്റെ നോട്ടുകള്‍ പൊലീസ് പിടിച്ചെടുത്തു.
മഹാരാഷ്ട്രയില്‍ നിന്ന് ഗുജറാത്തിലേക്ക് കാറില്‍ കടത്തുകയായിരുന്ന പണമാണ് പിടികൂടിയത്. കാറില്‍ സഞ്ചരിച്ചിരുന്ന സ്ത്രീയുള്‍പ്പെടെ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജ്യമാകെ ഇത്തരം സംഭവങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. വ്യാഴാഴ്ച രണ്ടായിരം രൂപയുടെ 1,073 നോട്ടുകളുമായി രണ്ടുപേരെ പോര്‍ബന്ദര്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഹരിയാനയിലെ ഗുരുഗ്രാമില്‍ നിന്നും 10 ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ ക്രൈം ബ്രാഞ്ച് പിടിച്ചെടുത്തിരുന്നു. ചെന്നൈയില്‍ എട്ടു കേന്ദ്രങ്ങളിലായി നടത്തിയ റെയ്ഡില്‍ 106 കോടി രൂപയും 125 കിലോ സ്വര്‍ണവും കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.