കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റ് മൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. കമ്മീഷന്‍ വാങ്ങി പഴയ നോട്ടുകള്‍ക്ക് പകരം പുതിയ നോട്ടുകള്‍ നല്‍കുന്ന സംഘത്തിലെ ഏഴ് ഇടനിലക്കാരേയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. നോട്ടുകള്‍ മാറി വാങ്ങാനുണ്ടെന്ന വ്യാജേന സമീപിച്ചാണ് ഈഡി ഉദ്യോഗസ്ഥര്‍ ഇടനിലക്കാരെ പിടികൂടിയത്.. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെ കുറിച്ചും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.