കള്ളപ്പണം വെളിപ്പെടുത്താന്‍ സര്‍ക്കാര്‍ ആവിഷ്കരിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതി ഇന്ന് തുടങ്ങും. പദ്ധതി പ്രകാരം കള്ളപ്പണത്തിന്റെ 50% നികുതിയായി നല്‍കിയാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിവാകാം. മാര്‍ച്ച് 31 വരെയാണ് പദ്ധതിയുടെ കാലാവധി.ബാങ്കുകള്‍വഴിയും ഹെഡ്/ സബ് പോസ്റ്റ് ഓഫീസുകള്‍ വഴിയും പണം നിക്ഷേപിക്കാം. പിഴയടയ്ക്കുന്നതിന് പുറമെ വെളിപ്പെടുത്തുന്ന പണത്തിന്റെ 25 ശതമാനം നാവ് വര്‍ഷത്തേക്ക് ഗരീബ് കല്യാണ്‍ ഫണ്ടിലേക്ക് നിക്ഷേപിക്കണം. ഇതിന് പലിശ നല്‍കില്ല. പദ്ധതിയില്‍ നിന്ന് ലഭിക്കുന്ന തുക പാവപ്പെട്ടവര്‍ക്കായുള്ള അടിസ്ഥാന വികസന പദ്ധതികള്‍ക്കാകും വിനിയോഗിക്കുകയെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. കണക്കില്‍പ്പെടാത്ത പണത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും അധികൃതര്‍ കണ്ടെത്തുകയും ചെയ്താല്‍ നികുതിയും പിഴയും 85% ശതമാനം തുക ചുമത്തുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്യും. മാര്‍ച്ച് 31 വരെയാണ് ഈ പദ്ധതി അനുസരിച്ച് കള്ളപ്പണം വെളിപ്പെടുത്താന്‍ കഴിയുന്നത്.