മുംബൈ• 1.40 കോടി രൂപയുടെ കള്ളപ്പണവുമായി മൂന്നുപേര്‍ മുംബൈയില്‍ പിടിയില്‍. പുതിയ 2000 രൂപയുടെ നോട്ടുകളാണു പിടിച്ചെടുത്ത മുഴുവന്‍ തുകയും. അന്ധേരിക്കു സമീപം ഇന്നലെ രാത്രിയിലാണു സംഭവം. കാറില്‍ കടത്തുകയായിരുന്ന പണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് പിന്തുടര്‍ന്നു പിടികൂടുകയായിരുന്നു. വാഹനത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു പണം. പിടിയിലായ മൂവരും പൊലീസ് കസ്റ്റഡിയിലാണ്. ഇവരെ ചോദ്യം ചെയ്തുവരികയാണെന്നും പണത്തിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും ഡിസിപി അശോക് ദുധേ പറഞ്ഞു. കഴിഞ്ഞ ദിവസം കാറില്‍ കടത്തിയ 10 കോടിയുടെ കള്ളപ്പണവുമായി മുംബൈയില്‍ മൂന്നുപേര്‍ അറസ്റ്റിലായതിനു പിന്നാലെയാണു സമാന സംഭവം.